ഫോര്‍മലിന്‍ കലര്‍ന്ന മീന്‍; വിപണികളില്‍ ആശങ്ക പരന്നതോടെ നല്ല മീന്‍ വാങ്ങാനും ആളില്ല

  • Post category:news
  • Reading time:1 min read
You are currently viewing ഫോര്‍മലിന്‍ കലര്‍ന്ന മീന്‍; വിപണികളില്‍ ആശങ്ക പരന്നതോടെ നല്ല മീന്‍ വാങ്ങാനും ആളില്ല

കൊല്ലം: ഫോര്‍മലിന്‍ കലര്‍ന്ന മീന്‍ കേരളത്തിലേക്കെത്തുന്നത് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണി മാന്ദ്യത്തിലേക്ക്. വിഷം കലര്‍ന്നതായി പലരും ആശങ്ക പ്രകടിപ്പിച്ചതോടെയാണ് മീന്‍ വാങ്ങാന്‍ ആളെത്താത്തത്. അതേസമയം പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു. കേരളത്തില്‍ നിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്ന് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊല്ലം ആര്യങ്കാവില്‍ നിന്ന് പിടിച്ചെടുത്ത മീനിന്റെ രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ നല്ല മീന്‍ വാങ്ങുന്നവരുടെ ആശങ്ക തീരുമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ കണക്ക് കൂട്ടല്‍.

കിളിമീന്‍ അഞ്ച് ദിവസം മുന്‍പ് വിറ്റത് കിലോയ്ക്ക് 370 രൂപ വച്ച്, ഇപ്പോഴത് 160 ല്‍ താഴെ. ചൂരയ്ക്ക് 400 ല്‍ നിന്ന് 200 ആയി. ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ. വങ്കട 130 രൂപ. കൊല്ലം കേരളത്തില്‍ ട്രോളിങ് നിരോധിച്ചു കഴിഞ്ഞാല്‍ ഹാര്‍ബറില്‍ നിന്ന് രാവിലെ പോയി വൈകിട്ട് വരുന്നവരാണ് മിക്ക വള്ളങ്ങളും. വള്ളങ്ങളില്‍ കൊണ്ടുവരുന്ന മീന്‍, വലയില്‍ നിന്ന് ഇറുത്തിട്ട് അപ്പോള്‍ തന്നെ വിറ്റ് കാശാക്കും. നേരത്തെ കിട്ടിയിരുന്ന വിലയുടെ പകുതി മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത് എന്നതാണ് തൊഴിലാളികളെ കുഴക്കുന്നത്. അതേസമയം വടക്കന്‍ കേരളത്തില്‍ മീന്‍ വില കുതിച്ചുയരുകയാണ്.

0Shares