കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഫേസ് ബുക്കില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിക്കുന്ന ക്ലബായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളികളുടെ കേരളാബ്ലാസ്റ്റേഴ്സ്. 10 ലക്ഷത്തിലധികം(1,096,345) പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്തിരിക്കുന്നത്.
1,087,029 ഫോളോവേഴ്സുമായി എ.ടി.കെ കൊല്‍ക്കത്ത മഞ്ഞപ്പടയ്ക്ക് തൊട്ടു പിന്നിലുണ്ട്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ഐ.എസ്.എല്‍ ക്ലബ് എന്ന നേട്ടം മഞ്ഞപ്പട സ്വന്തമാക്കിയിരുന്നു.