പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി കാസർകോട് ജില്ലയിൽ വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി കാസർകോട് ജില്ലയിൽ വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും

കാസർകോട്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരേ കാസർകോട് ജില്ലയിൽ വൻ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടത്തി. കഴിഞ്ഞ ദിവസം യു.ഡി.എഫ്. നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത മുന്നണിനേതാക്കൾ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

സുന്നി യുവജന സംഘം പ്രതിഷേധറാലി സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മൗലിക അടിസ്ഥാനതത്ത്വങ്ങളെ ലംഘിക്കുന്ന പൗരത്വഭേദഗതി ബിൽ പിൻവലിക്കണമെന്ന് ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് വർഗീയകലാപങ്ങൾ സൃഷ്ടിക്കാനുള്ള കേന്ദ്രനീക്കം ചെറുക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ പൗരത്വഭേദഗതി ബില്ലിന്‍റെ കോപ്പി കത്തിച്ചു.
അതേപോലെ തന്നെ ‘പൗരത്വം ജന്മാവകാശം’ എന്ന മുദ്രാവാക്യവുമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് വായമൂടിക്കെട്ടി പ്രകടനംനടത്തി. പൗരത്വവിവേചന നടപടികൾ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.

ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി മുന്നാട് തപാലോഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം ബി.സി പ്രകാശ് ഉദ്ഘാടനംചെയ്തു.

0Shares