പ്ലസ് വണ്‍ പ്രവേശന സമയത്തും ചില സ്‌കൂളുകളില്‍ പണപ്പിരിവ് തകൃതിയായി നടക്കുന്നു; ഇതിനെതിരെ സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങി എം.എസ്.എഫ്.

  • Post category:news
  • Reading time:1 min read
You are currently viewing പ്ലസ് വണ്‍ പ്രവേശന സമയത്തും ചില സ്‌കൂളുകളില്‍ പണപ്പിരിവ് തകൃതിയായി നടക്കുന്നു; ഇതിനെതിരെ സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങി എം.എസ്.എഫ്.

കാസര്‍കോട്: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഥികളില്‍ നിന്ന് പി.ടി.എ ഫണ്ട് വാങ്ങുന്നതായി വ്യാപക പരാതി. പ്രവേശന സമയത്ത് കുട്ടികളില്‍ നിന്ന് പണം കൈപ്പറ്റരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ചില സ്‌കൂളുകളിലെ നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നത്. പി.ടി.എ ഫണ്ട് ഈടാക്കിയ കുട്ടികളുടെ പേരു വിവരങ്ങള്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിയമം, ഇതും പാലിക്കപ്പെടുന്നില്ല.

ചില സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഇത്തരത്തില്‍ പണം കൈപ്പറ്റുന്നതായുള്ള വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് ചാനല്‍ ആര്‍.ബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടലും ഉണ്ടായി. തുടര്‍ന്ന് ഡി.ഡി.ഇ ഇടപെട്ട് കൈപറ്റിയ പണം രക്ഷിത്താക്കള്‍ക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് ഇപ്പോള്‍ പ്ലസ് വണ്‍ പ്രവേശന സമയത്തും കുട്ടികളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നു എന്ന പരാതി ഉയര്‍ന്നത്. ഇതോടെയാണ് ഇതിനെതിരെ സമരം സംഘടിപ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ് മുന്നിട്ടിറങ്ങുന്നത്. ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നുണ്ടെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അല്ലാത്തപക്ഷം അത്തരം സ്‌കൂളുകള്‍ക്കെതിരെ സമരം സംഘടിപ്പിക്കുമെന്നും എം.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുടെയും മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് ഉളുവാര്‍, പി.വൈ ആസിഫ്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, നാഷാത്ത് പരുവനടുക്കം, സിദ്ധീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാര്‍, അസ്ഹറുദ്ധീന്‍ മണിയനോടി, സവാദ് അംഗഡിമൊഗര്‍, ജാഫര്‍ കല്ലഞ്ചിറ, റംഷീദ് തോയമ്മല്‍, അസ്‌ലം ചന്തേര, നിസാമുദീന്‍ ഹിദായത്ത് നഗര്‍ തുടങ്ങിയവരും സംബന്ധിച്ചു.

0Shares