
നെല്ലിക്കട്ട(കാസറഗോഡ്): ഇന്ത്യ മഹാരാജ്യത്തിൻ്റെ 73 ആം സ്വാതന്ത്രദിനം പി.ബി.എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിപുലമായ ആഘോഷങ്ങൾ ഇല്ലാതെ കേരള ജനതയുടെ ദുരിതത്തിൽ പങ്കു ചേർന്നു. ഉരുൾപൊട്ടൽ വിഴുങ്ങിയ ഗ്രാമങ്ങളിലെ നിവാസികൾക് വേണ്ടി പ്രത്യേക പ്രാർത്ഥനോയോടെയാണ് ചടങ്ങുകകൾ ആരംഭിച്ചത്.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം പരിപാടി ഉൽഘടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജയരാജ് മാസ്റ്റർ, ഹൗസ് കോർഡിനേറ്റർ രമ ടീച്ചർ, അധ്യാപകരായ ഏലിയാമ്മ ടീച്ചർ, ഗോപിദാസ് മാസ്റ്റർ, പിങ്ഗലക്ഷി ടീച്ചർ, ഫസിഹ് മാസ്റ്റർ, സുബൈർ മാസ്റ്റർ, റസാഖ് മാസ്റ്റർ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
