പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതി ഖാരിഫിന് സര്‍ക്കാര്‍ വിജ്ഞാപനമായി; അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതി ഖാരിഫിന് സര്‍ക്കാര്‍ വിജ്ഞാപനമായി; അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31

കാസര്‍കോട്: പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കാലാവാസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും ഖാരിഫിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമായി. പൊതുമേഖലയിലുളള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യയാണ് പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സി. പി.എം.എഫ്.പി.വൈ യില്‍ നെല്ല് വാഴ, മരച്ചീനി എന്നീ വിളകളും ഡബ്യൂ.ബി.സി.ഐ.എസ് ല്‍ നെല്ല്, വാഴ കവുങ്ങ്, കുരുമുളക,് ഇഞ്ചി, മഞ്ഞള്‍, കരിമ്പ്, ഏലം, കൈത, ജാതി, എന്നീ വിളകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍
നെല്‍കൃഷിക്ക് ഇന്‍ഷ്വറന്‍സ് തുക ഹെക്ടറൊന്നിന് 50,000 രൂപയും കര്‍ഷകര്‍ അടയ്‌ക്കേണ്ട പ്രീമിയം 100 രൂപയുമാണ്. എന്നാല്‍ ഇടുക്കി ജില്ലയിലുള്ള കൃഷിക്കാര്‍ 1000 രൂപ പ്രീമിയമടക്കണം. കവുങ്ങിന് 50,000 രൂപയാണ് ഇന്‍ഷ്വറന്‍സ് തുക. 2500 രൂപ പ്രീമിയം അടക്കണം. വാഴ കൃഷിക്ക് ഹെക്ടറൊന്നിന് ഇന്‍ഷ്വറന്‍സ് തുക ഒരലക്ഷം രൂപയാണ്. കര്‍ഷകര്‍ അടയ്‌ക്കേണ്ട പ്രീമിയം 5000. വിളവിന്റെ തോതനുസരിച്ചുളള ഉല്പാദന നഷ്ടത്തിനും നടീല്‍ തടസ്സപ്പെടുന്നതിനും ഇടക്കാല നഷ്ടങ്ങള്‍ക്കും, വെളളക്കെട്ട്, ആലപ്പഴ മഴ, ഉരുള്‍പൊട്ടല്‍ എന്നിവമൂലമുളള വ്യക്തിഗത വിളനാശങ്ങളക്കും പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സില്‍ ഓരോ വിജ്ഞാപിത വിളയ്ക്കും പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.
ഇതിനായി വിവിധ കാലാവസ്ഥാ നിലയങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്തകര്‍ഷകരെ അതാത് ബാങ്കുകള്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. വായ്പ എടുക്കാത്ത കര്‍ഷകര്‍ ഏറ്റവും അടുത്തുളള സി.എസ്.സി കേന്ദ്രങ്ങള്‍ (ഡിജിറ്റല്‍ സേവാ കേന്ദ്ര / അക്ഷയ)/ അംഗീകൃത ബ്രോക്കര്‍/ മൈക്രോ ഇന്‍ഷുറന്‍സ് ഏജന്റ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍കാര്‍ഡ്, നികുതി/ പാട്ടച്ചീട്ട് എന്നിവയുടെ കോപ്പിയും കൊണ്ടുവരണമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares