പ്രണയവും കുടുംബവും സസ്‌പെൻസും ത്രില്ലറുമായി ശുഭരാത്രി പിറക്കാൻ ഇനി അഞ്ച് ദിനങ്ങൾ കൂടി

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയവും കുടുംബവും സസ്‌പെൻസും ത്രില്ലറുമായി ശുഭരാത്രി പിറക്കാൻ ഇനി അഞ്ച് ദിനങ്ങൾ കൂടി

മലയാളികളുടെ ജനപ്രിയ നടൻ ദിലീപും ശാലീന സുന്ദരി അനു സിത്താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വ്യാസൻ കെ പി ഒരുക്കുന്ന ശുഭരാത്രി . വളരെ വേഗം തന്നെയാണ് ചിത്രം പൂർത്തിയായത്. സൂപ്പർ ഹിറ്റായ ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രംകൂടിയാണ് ശുഭരാത്രി.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രണയവും കുടുംബവും സസ്‌പെൻസും ത്രില്ലറുമൊക്കെ നിറഞ്ഞു കുടുംബപ്രേക്ഷകർക്ക് നല്ലൊരു ട്രീറ്റ് തന്നെയായിരിക്കും ശുഭരാത്രി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ചിത്രീകരണത്തിനിടെ പുറത്തുവന്നിരുന്ന ട്രെയിലറിന് മികച്ച സ്വീകരണമാണ് ഇതിനോടകം ലഭിച്ചത്. ഇപ്പോൾ സിനിമയുടെ റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്. ജൂലൈ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത് . അബാം മൂവീസ് ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണ് ശുഭരാത്രി ,ദിലീപ് ,സിദിഖ് ,നാദിർഷ ,അനു സിത്താര ,ശാന്തി കൃഷ്ണ തുടങ്ങി 50ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

0Shares