
കൊച്ചി: മിബിഷ് ബിജു സംവിധാനം ചെയ്ത ‘പൊട്ടാസും തോക്കും’ എന്ന ഹ്രസ്വചിത്രം മ്യൂസിക് 247 യൂട്യൂബില്‍ റിലീസ് ചെയ്തു. നിതിന്‍ സൈമണാണ് തിരക്കഥ ഒരുക്കിയത്. പി ജി സേവ്യറാണ് ‘പൊട്ടാസും തോക്കും’ നിര്‍മിച്ചിരിക്കുന്നത്. ഒരു പള്ളി പെരുന്നാളില്‍ പ്രധാന കഥാപാത്രങ്ങളായ കുട്ടിക്കും ബുദ്ധിപരമായ വളര്‍ച്ചക്കുറവ് നേരിടുന്ന ഒരു പയ്യനും അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ചാണ് കഥ.
ഇതിലെ ‘പൊട്ടന്‍” എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഷൈന്‍ പള്ളത്ത് യേശുദാസ് മേക് ഓവര്‍ നടത്തിയിരിക്കുന്നു. കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ബേബി അലോണ ജോണ്‍സണാണ്.
പി ജി സേവ്യറാണ് ‘പൊട്ടാസും തോക്കും’ നിര്‍മിച്ചിരിക്കുന്നത്. ക്രിസ്റ്റി ജോബി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ഫാ. വിന്‍സെന്റ് വാരിയത്ത് രചിച്ച് ഫാ. ടിജോ കോലോത്തുംവീട്ടില്‍ സംഗീതം നല്‍കി ശ്രീനാഥ് ക്ലീറ്റസ് ആലപിച്ചിരിക്കുന്ന ‘കാഴ്ച്ചപോയൊരീ’ എന്ന ഗാനവും ഹ്രസ്വചിത്രത്തിലുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ച സിയാദ്, നാല് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടും ഈ ചിത്രത്തില്‍ എടുത്തിട്ടുണ്ട്.
ചിത്രസംയോജനം ചെയ്തിരിക്കുന്നത് കെ ഷൈന്‍ ഷാജുവാണ്. മ്യൂസിക് 247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍. യഥാര്‍ത്ഥ പള്ളി പെരുന്നാളിന്റെ അന്തരീക്ഷം ഉണ്ടാക്കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു പള്ളിയുടെ സമീപം പെരുന്നാളിന്റെ സെറ്റ് ഒരുക്കി. കളിപ്പാട്ട കടകള്‍, ചെണ്ടമേളം, ലൈറ്റ്‌സ്, സ്റ്റേജ് എന്നിവയും, കൂടാതെ നൂറു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
‘പൊട്ടാസും തോക്കും’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി