പെരുന്നാളിനെ വരവേല്‍ക്കാന്‍ മലയാള സിനിമ; റിലീസിനൊരുങ്ങുന്നത് ഒന്‍പത് സിനിമകള്‍

  • Post category:news
  • Reading time:1 min read
You are currently viewing പെരുന്നാളിനെ വരവേല്‍ക്കാന്‍ മലയാള സിനിമ; റിലീസിനൊരുങ്ങുന്നത് ഒന്‍പത് സിനിമകള്‍

കേരളത്തിലെ പ്രദര്‍ശനശാലകള്‍ പെരുനാൾ വരവേൽക്കാൻ തയാറായി . പെരുന്നാൾ റിലീസായി കേരളത്തില്‍ തിയ്യേറ്ററിലെത്താനായി കാത്തിരിക്കുന്നത് ഒമ്പത് ചിത്രങ്ങളാണ്‌.

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്, മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട, വിനയ് ഫോര്‍ട് നായകനാകുന്ന തമാശ,വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍, ഷാഫി ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണി പിള്ള, ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്നീ മലയാള ചിത്രങ്ങള്‍ക്കൊപ്പം ബോളിവുഡ് ചിത്രം ഭാരതും തമിഴ് ചിത്രം എന്‍ജികെയും പെരുന്നാള്‍ റിലീസായെത്തും.

0Shares