
തൃശൂർ: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വിലമാറ്റത്തില്‍ സുതാര്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്, പെട്രോളിയം ഡീലേഴ്സ് കോ-ഓര്‍ഡിനേ ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോള്‍ പമ്പ് അടച്ചുള്ള സമരം തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. 24 മണിക്കൂറാണ് പമ്പുകൾ അടച്ചിട്ട് സമരം നടത്തുന്നത്. പല പമ്പുകളിലും സ്റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിര്‍ത്തിയിരിക്കുകയാണ്. ഇനി ബുധനാഴ്ചയാണ് സ്റ്റോക്ക് എത്തുക. നാളെ പമ്പുകകളില്‍ വില്‍പന മാത്രമല്ല, വാങ്ങലും ഇല്ലാത്തതിനാല്‍ ടാങ്കര്‍ ലോറികള്‍ ലോഡ് എടുക്കുന്നതും നിര്‍ത്തിവെച്ചിരിക്കുന്നു.
ഇതിനാൽ അടുത്ത ഒരാഴ്ച്ച കടുത്ത ഇന്ധനക്ഷാമം നേരിടാൻ സദ്യതയുണ്ട്. ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തില്‍ വന്‍ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന കേന്ദ്ര ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു രാജ്യവ്യാപക പ്രതിഷേധം. ഓരോ സംസ്ഥാനത്തും ഓരോ ദിവസമാണു സമരം.
