
ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്ന സാഹചര്യമാണെങ്കില്‍ ആഭ്യന്തര എണ്ണവിലയില്‍ തുടര്‍ന്നും വര്‍ധനയുണ്ടാകും.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച മാര്‍ച്ച‌് 10 മുതല്‍ രാജ്യത്ത‌് പെട്രോള്‍- ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പ‌് ഘട്ടത്തില്‍ വില ഒരു കാരണവശാലും വര്‍ധിപ്പിക്കരുതെന്ന് മോഡി സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതായും. സര്‍ക്കാരിൻ്റെ പ്രത്യേക നിര്‍ദേശമുള്ളതിനാലാണ‌് പെട്രോള്‍- ഡീസല്‍ വിലയിൽ
മാറ്റമുണ്ടാവാത്തതെന്നും എണ്ണക്കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെയ‌് 19ന‌് ഏഴാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുത്തനെ കുടും. ഇറാനില്‍നിന്നുള്ള എണ്ണവരവ‌് പൂര്‍ണമായും നിലയ‌്ക്കുന്നതോടെ വലിയ വിലവര്‍ധയ‌്ക്കാണ‌് സാഹചര്യമൊരുങ്ങുന്നതെന്നും എണ്ണക്കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഇതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകും. രാജ്യം കൂടുതൽ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് പറയപ്പെടുന്നത്. മോഡി രഹിത പുതിയ ഭരണത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് രാജ്യം.
