പുതുവത്സര ദിനത്തിൽ അക്ഷയപാത്രം നിറച്ച് സി.എച്ച് വായനശാലാ പ്രവർത്തകർ

  • Post category:local news
  • Reading time:1 min read
You are currently viewing പുതുവത്സര ദിനത്തിൽ അക്ഷയപാത്രം നിറച്ച് സി.എച്ച് വായനശാലാ പ്രവർത്തകർ

കാസർകോട് : പുതുവത്സര ദിനത്തിൽ അക്ഷയപാത്രം നിറച്ച് കുന്നിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രവർത്തകർ മാത്യകയായി.കാസർകോട് ജനമൈത്രി പോലീസിന്‍റെ കീഴിലുള്ള അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണങ്ങളാണ് ലൈബ്രറി പ്രവർത്തകർ നൽകിയത്.

നഗരത്തിലെ പാവപ്പെട്ട നിരവധിപേർ ഉച്ചഭക്ഷണത്തിനായി നിത്യവും ഇവിടെ എത്താറുണ്ട്. സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈയും വായന ശാല പ്രവർത്തകരും ഭക്ഷണം അഡീഷണൽഎസ്. ഐ ഷേക്ക് അബ്ദുൽ റസാഖിന് കൈമാറി.ഗ്രാമ പഞ്ചായത്തംഗം എസ്. എച്ച്. ഹമീദ്, മാഹിൻ കുന്നിൽ, സീതു കസബ്, അംസു മേനത്ത്, ലത്തീഫ് കുന്നിൽ, ഷക്കീൽ, ഇർഫാൻ, നൗഷാദ്, അസീർ മടം തുടങ്ങിയവർ സംബന്ധിച്ചു.

0Shares