പിറന്നാള്‍ നിറവില്‍ ഇളയരാജ; ഇന്ത്യന്‍ സംഗീത ലോകത്തെ കുലപതിയ്ക്ക് 75ാം പിറന്നാള്‍

  • Post category:news
  • Reading time:2 mins read
You are currently viewing പിറന്നാള്‍ നിറവില്‍ ഇളയരാജ; ഇന്ത്യന്‍ സംഗീത ലോകത്തെ കുലപതിയ്ക്ക് 75ാം പിറന്നാള്‍

ചെന്നൈ: ഇന്ത്യന്‍ സിനിമ സംഗീത ലോകത്തിന്റെ കുലപതി ഇളയരാജയ്ക്ക് ഇന്ന് 75ാം പിറന്നാള്‍. തെന്നിന്ത്യയിലെ സംഗീതസംവിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. മുപ്പതുവര്‍ഷത്തെ തന്റെ സംഗീത ജീവിതത്തിനിടയില്‍ തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 800 ഓളം ചലച്ചിത്രങ്ങള്‍ക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പണ്ണയപുരം ഗ്രമത്തില്‍ ഒരു സാധരണ കുടുംബത്തില്‍ 1943 ലാണ് ജനനം. ജ്ഞാനദേശികന്‍ എന്നതായിരുന്നു യഥാര്‍ത്ഥ പേര്. വിദ്യാഭ്യാസസമയത്ത് പിതാവ് ജ്ഞാനദേശികന്‍ എന്ന പേരു മാറ്റി രാജയ്യ എന്നാക്കി മാറ്റി. ഗ്രാമത്തിലെ സുഹൃത്തുക്കള്‍ രാജയ്യ എന്നത് രാസയ്യ എന്നു മാറ്റി വിളിക്കാന്‍ തുടങ്ങി. സംഗീതാധ്യാപകനാണ് രാജ എന്നു പേരു മാറ്റിയത്. ഇളയരാജയുടെ ആദ്യ സിനിമയുടെ നിര്‍മ്മാതാവ് പഞ്ചു അരുണാചലം ഈ പേരിന്റെ കൂടെ ഇളയ എന്നു കൂടി ചേര്‍ത്ത്, ഇളയരാജ എന്നാക്കി മാറ്റി. അക്കാലത്തെ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജയുടെ പേരുമായുള്ള സാദൃശ്യം ഒഴിവാക്കാനാണ് അരുണാചലം ഇളയരാജ എന്ന പേരു നല്‍കിയത്. കൗമരത്തില്‍ തന്നെ സഹോദരന്റെ സംഗീത സംഘത്തിലൂടെയാണ് പട്ടിന്റെ ലോകത്തിലേയ്ക്ക് ചുവട് വച്ചിരുന്നു. ഒരു ദശാബ്ദക്കാലം ദക്ഷിണേന്ത്യയില്‍ ഇവര്‍ക്കൊപ്പം പാടി. 1970 കളിലായിരുന്നു സിനിമയിലുള്ള ഇളയരാജയുടെ ചുവട് വയ്പ്പ്. അമ്മക്കിളി എന്ന ചിത്രത്തിനു വേണ്ടി അമ്മക്കിളി ഉന്നെ തേടുതേ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ അദ്ദേഹം കടന്നു കൂടി. പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമ സംഗീത ലോകത്തിലേയ്ക്കുള്ള വളര്‍ച്ച അത്ഭുതപ്പെടുത്തും തരത്തിലുള്ളതായിരുന്നു. തമിഴ്‌നാടിന്റെ ഉള്‍നാടന്‍ സംഗീതവും പശ്ചാത്യ സംഗീതവും ചേര്‍ത്ത് സംഗീത ലോകത്തെ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചിരുന്നു. 1980 കളില്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ കുലപതിയായി അവരോധിക്കപ്പെട്ടു. 1991 ല്‍ അദ്ദേഹം സംഗീത സംവിധനം നിര്‍വഹിച്ച ദളപതി എന്ന ചിത്രത്തിലെ രാക്കമ്മാ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഗാനങ്ങളിലൊന്നായി ബി.ബി.സി തിരഞ്ഞെടുത്തിരുന്നു. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണ്. ആദ്യത്തെ നാലാം സ്ഥാനത്തായാണ് ഗംന ഇടംപിടിച്ചത്. കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇളയ രാജയെ നേടിയെത്തിയിരുന്നു. സിംഫണി പോലുള്ള സര്‍ഗാത്മകമായ സംഗീതപരീക്ഷണങ്ങള്‍ക്ക് 2012 ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. സിനിമകള്‍ക്കായി അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ഇളയരാജ തമിഴ്‌നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ സ്ഥാപിക്കുകയുണ്ടായി. 1993ല്‍ ക്ലാസ്സിക് ഗിറ്റാറില്‍ ഇളയരാജ ലണ്ടനിലെ ട്രിനിറ്റ് സ്‌കൂള്‍ ഓഫ് മ്യൂസിക്‌സില്‍ നിന്നും സ്വര്‍ണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. ഇളയരാജ ദേശീയവും അന്തര്‍ദേശീയവുമായ ഒരുപാട് അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. നാല് തവണ ഭാരത സര്‍ക്കാരിന്റെ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്നുതവണ മികച്ച സംഗീതസംവിധാനത്തിനും, ഒരു തവണ മികച്ച പശ്ചാത്തലസംഗീതത്തിനുമായിരുന്നു. ഭാരതസര്‍ക്കാര്‍ നല്കുന്ന പത്മഭൂഷണ്‍ പുരസ്‌കാരത്തിനും ഇളയരാജ അര്‍ഹനായിട്ടുണ്ട്. ചെന്നൈയിലാണ് ഇപ്പോള്‍ കുടുംബത്തിനൊപ്പം താമസം. ജീവ ആണ് ഇളയരാജയുടെ ഭാര്യ. കാര്‍ത്തിക് രാജ, യുവാന്‍ശങ്കര്‍രാജ, ഭവതരണി എന്നീ മൂന്നു മക്കളും സംഗീത മേഖലയിലാണ്. ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍ തമിഴ് സിനിമയിലെ പ്രശസ്തനായ ഒരു ഗാനരചയിതാവും, സംഗീതസംവിധായകനും കൂടിയാണ്. കമലാമ്മാള്‍, പത്മാവതി എന്നു പേരുകളുള്ള രണ്ടു സഹോദരിമാരും ഇളയരാജക്കുണ്ട്. ഇളയരാജയുടെ ജീവചരിത്രമായ ലൈഫ് ഓഫ് മ്യൂസിക് എന്ന ഗ്രന്ഥം രചിച്ചത് പത്മാവതി എന്ന സഹോദരിയാണ്.

0Shares