പാലയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി. കാപ്പൻ ആരാണ്? ; കൂടുതൽ അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing പാലയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി. കാപ്പൻ ആരാണ്? ; കൂടുതൽ അറിയാം

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും. എൻ.സി.പി സംസ്ഥാന ട്രഷററായ മാണി സി. കാപ്പന് പാല നിയമസഭാ മണ്ഡലത്തിൽ നിന്നും ഇത് നാലാം അങ്കമാണ്. 2006 മുതൽ നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ നിയമസഭ മണ്ഡലത്തിൽ കെ.എം മാണിയുടെ എതിരാളി ആയിരുന്നു മാണി സി കാപ്പൻ.

രാഷ്ട്രീയത്തിനപ്പുറം മാണി സി. കാപ്പന്‍റെ വ്യക്തി ബന്ധങ്ങള്‍ അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. ഓരോ തെരഞ്ഞെടുപ്പുകളിലും മാണി സി. കാപ്പന്‍ കെ. എം മാണിയുമായി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നിരുന്നു. 2001 ൽ ഉഴവൂർ വിജയനോട് കെ. എം മാണി വിജയിച്ചത് 33301 വോട്ടുകൾക്ക് ആയിരുന്നു. എന്നാൽ തുടർന്ന് മാണി സി. കാപ്പൻ എതിരാളിയായി എത്തിയതോടെ ഭൂരിപക്ഷം 2006 ൽ 7509 ആയും 2011 ൽ 5259 ആയും 2016 ൽ 4703 ആയും കുത്തനെ ഇടിഞ്ഞു.

95 ൽ കോൺഗ്രസ് എസിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തി. പാലാ നഗരസഭ കൗൺസിലർ നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സ്വാതന്ത്യ സമര കാലത്ത് ദേശീയ പ്രസ്ഥാനത്തിനൊപ്പം നിന്ന, പാലായിലെ പ്രമുഖമായ കാപ്പിൽ കുടുംബത്തിലാണ് മാണി സി. കാപ്പന്‍റെ ജനനം.

രാഷ്ട്രീയത്തിനപ്പുറത്ത് ചലച്ചിത്രനടൻ, സംവിധായകൻ, നിർമ്മാതാവ്, രാജ്യാന്തര വോളിബോൾ താരം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്‌. 25 സിനിമകളിൽ അഭിനയിച്ചു, മേലേപറമ്പിൽ ആൺവീട് തുടങ്ങി ഒട്ടേറെ സിനിമകളുടെ നിർമ്മാതാവ്, ഹിറ്റ് ചിത്രമായ മാന്നാർ മത്തായി സ്പീക്കിംഗിന്‍റെ സംവിധായകനാണ്.

0Shares