പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ല; മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ

  • Post category:news
  • Reading time:1 min read
You are currently viewing പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ല; മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ

ന്യൂഡല്‍ഹി: 2016 സപ്തംബര്‍ 29 ന് പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ. സൈന്യം ചെയ്ത കാര്യങ്ങളെ മോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കാനായി അമിത പ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.സൈന്യത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി മോദി സര്‍ക്കാരും ബി.ജെ.പിയും ദുരുപയോഗം ചെയ്യുന്നതായും ഇതിനെതിരെ സൈനിക വൃത്തങ്ങള്‍ അസംതൃപതരാണെന്നും വ്യക്തമാക്കുന്നതാണ് ഹൂഡയുടെ വാക്കുകള്‍. ചണ്ഡീഗഡിലെ ഒരു സൈനിക സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായി സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കാളിയായിരുന്നു ഹൂഡ. സൈനിക നടപടി സഹചര്യങ്ങളില്‍ രാജ്യ സുരക്ഷക്ക് വേണ്ടി നടത്തേണ്ടി വരുന്നതാണ്. ഇത് ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ചെയ്യും. ഇതിനെ രാഷ്ട്രീയ വത്കരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares