തിരുവനന്തപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സസൈറ്റ് പാക്ക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതിന് പിന്നാലെ പാക്ക് സൈറ്റുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കര്‍മാരുടെ തിരിച്ചടി. മല്ലു സൈബര്‍ സോള്‍ജിയേള്‍സ് കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം മല്ലു ഹാക്കര്‍മാര്‍ അറിയിച്ചത്. നമ്മുടെ രാജ്യത്തെ തന്നെ സര്‍ക്കാര്‍-സ്വകാര്യ തലങ്ങളിലുള്ള വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പറ്റുമോ എന്ന കാര്യം തങ്ങള്‍ നിരന്തരം പരിശോധിക്കാറുണ്ട്.

സുരക്ഷാ പാളിച്ചകള്‍ കണ്ടെത്താറുള്ള സൈറ്റുകളുടെ വിവരംറിപ്പോര്‍ട്ട് ചെയ്യാറുമുണ്ടെന്നും മല്ലു ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാസാദ്യമാണ് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍ മാര്‍ തകര്‍ക്കുകയും ഹോം പേജില്‍ പാക് പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തത്.