പറശിനിക്കടവിലെ കൂട്ട ബലാല്‍സംഗം; ഡി.വൈ.എഫ്.ഐ നേതാവടക്കം ഏഴുപേര്‍ കൂടി അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പറശിനിക്കടവിലെ കൂട്ട ബലാല്‍സംഗം; ഡി.വൈ.എഫ്.ഐ നേതാവടക്കം ഏഴുപേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജില്‍ വച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴുപേര്‍ കൂടി അറസ്റ്റിലായി. ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍, ആന്തൂര്‍ സ്വദേശി എം.മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. 19 പ്രതികളാണ് കേസിലുഉള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം. സ്വന്തം പിതാവാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ്, വളപട്ടണം പോലീസാണ് പ്രതികളെ പിടികൂടിയത്.സംഭവത്തില്‍ മാട്ടൂല്‍ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിന്‍, പരിപ്പായി സ്വദേശി വി.സി.ഷബീര്‍, നടുവില്‍ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രന്‍ എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തിന്റെ വീദിയോ ദൃശ്യങ്ങള്‍ എടുത്ത പ്രതികള്‍ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാത്സംഗം നടത്തി . പെണ്‍കുട്ടിയുടെ സഹോദരനെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

0Shares