പരിശീലനത്തിൻ്റെ മറവില്‍ പത്തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങിനിടെ; കായികാധ്യാപകന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പരിശീലനത്തിൻ്റെ മറവില്‍ പത്തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങിനിടെ; കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പരിശീലനത്തിൻ്റെ മറവില്‍ പത്തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് അറസ്റ്റിലായത്. കായിക പരിശീലനത്തിൻ്റെ മറവില്‍ പത്തോളം ആൺകുട്ടികളെയാണ് ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

സംശയം തോന്നിയ മറ്റു അധ്യാപകർ കുട്ടികളെ കൗണ്‍സിലിങിന് വിദേയമാക്കിയിരുന്നു. അതിനിടെയാണ് വിദ്യാര്‍ഥികള്‍ പീഡനവിവരം തുറന്നുപറഞ്ഞത്. കുട്ടികളുടെ വെളിപ്പെടുത്തിലിൻ്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. ഇതോടെ ഒളിവില്‍പോയ അധ്യാപകനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

0Shares