ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന കാര്യത്തില്‍ സഹകരണ മേഖലയ്ക്ക് ഇളവു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെയാകും തീരുമാനം. ഏതൊക്കെ തരത്തിലാകും ഇളവുകള്‍ എന്നതിനെക്കുറിച്ച് ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ.

കള്ളനോട്ട് തിരിച്ചറിയാനുള്ള സംവിധാനമില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നോട്ട് മാറ്റി നല്‍കുന്നതില്‍നിന്നു സഹകരണ മേഖലയെ ഒഴിവാക്കിയത്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി.
