നോട്ട് ദുരന്തത്തിന്റെ മറ്റൊരു മുഖം: പുതിയ 2000 രൂപ നോട്ട് പൊടിഞ്ഞു പോകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട് ദുരന്തത്തിന്റെ മറ്റൊരു മുഖം: പുതിയ 2000 രൂപ നോട്ട് പൊടിഞ്ഞു പോകുന്നു.

തിരുവനന്തപുരം: കള്ളപ്പണത്തെ ചെറുക്കാന്‍ കേന്ദ്രം നടപ്പിലാക്കിയ നോട്ടു നിരോധന ദുരന്തത്തിന്റെ ബാക്കി പത്രമെന്നോണം പുതിയ 2000 രൂപ നോട്ട് പൊടിഞ്ഞും കീറിയും നാശമാകുന്നു. ഇത്തിരി ശ്രദ്ധമാറിപ്പോയാല്‍ നാശമായിപ്പോകുന്ന നോട്ടുകളുടെ ഇടപാടുകള്‍ ജനങ്ങളില്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരത്തില്‍ 2000 രൂപ നോട്ട് കൊണ്ട് വലയുകയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷീജ.

പേഴ്‌സില്‍ വച്ചിരുന്ന 2000 രൂപ നോട്ടാണ് പൊടിഞ്ഞു പോയിരിക്കുന്നത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പനവൂര്‍ ശാഖയില്‍ നിന്ന് ലഭിച്ച നോട്ടുകളില്‍ നിന്ന് ഒരു നോട്ടാണ് ഇത്തരത്തില്‍ പൊടിഞ്ഞു പോയത്. എന്നാല്‍ നോട്ടു ലഭിച്ച സിന്‍ഡിക്കേറ്റ് ബാങ്കിനെ സമീപിച്ചപ്പോള്‍ അവിടെ നിന്നും നോട്ട് മാറ്റി തരില്ലെന്നും റിസര്‍വ് ബാങ്കിനെ സമീപിക്കാനും അറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം റിസര്‍വ് ബാങ്കിന്റെ ശാഖയില്‍ ബന്ധപ്പെടുകയും അവര്‍ പത്ത് ദിവസത്തിനുള്ളില്‍ നോട്ട് മാറ്റി തരാമെന്ന് പറഞ്ഞ് പൊടിഞ്ഞ നോട്ടും അക്കൗണ്ട് നമ്പറും വാങ്ങിക്കുകയും ചെയ്തു. ഇതോടെ പണം അക്കൗണ്ടില്‍ വരുന്നതും കാത്തിരിക്കുകയാണ് ഷീജ.

0Shares