ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം നവംബര്‍ 10 മുതല്‍ ജനുവരി 13 വരെ കാലയളവില്‍ 6.78 ലക്ഷം കോടിയുടെ പുതിയ കറന്‍സി നോട്ടുകള്‍ വിപണിയിലെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 9.1 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിപണിയിലുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. പുതിയ നോട്ടുകള്‍ വിപണിയിലേക്ക് എത്തുന്ന പ്രവര്‍ത്തനം ദ്രുദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ അറയിച്ചു. പുതിയ 1000 രൂപ നോട്ടുകള്‍ ഉടന്‍ തന്നെ കേന്ദ്രം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
