നേന്ത്രപ്പഴത്തില്‍ വിദേശ കറന്‍സി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing നേന്ത്രപ്പഴത്തില്‍ വിദേശ കറന്‍സി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സികള്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിലായി. കണ്ണൂര്‍ നിര്‍മലഗിരി സ്വദേശി അബ്ദുല്‍ റാസിഖ്, കണ്ണൂര്‍ കോട്ടയംപൊയില്‍ മൂക്കണ്ടി വീട്ടില്‍ കെ. റമീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 46 ലക്ഷത്തിന് തുല്ല്യമായ വിദേശ കറന്‍സിയാണ് ഇവര്‍ കടത്തിയത്. നേന്ത്ര പഴത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ പണം കൊണ്ടുവന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ എയറിന്റെയും സ്‌പൈസ് ജെറ്റിന്റെയും വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് ഇരുവരും കരിപ്പൂരിലെത്തിയത്.

0Shares