നെല്‍വയലില്ലാത്ത കുടപ്പനക്കുന്നില്‍ ആദ്യമായി കരനെല്‍കൃഷി വിളവെടുപ്പ് നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing നെല്‍വയലില്ലാത്ത കുടപ്പനക്കുന്നില്‍ ആദ്യമായി കരനെല്‍കൃഷി വിളവെടുപ്പ് നടത്തി


തിരുവനന്തപുരം: കുടപ്പനക്കുന്ന് കൃഷിഭവന്റെയും കാര്‍ഷിക കര്‍മ്മസേനയുടേയും ആഭിമുഖ്യത്തില്‍ കരനെല്ല് വിളവെടുപ്പ് നടത്തി. പേരാപ്പൂര്‍ ദേവീക്ഷേത്രത്തിനു സമീപം ചെയ്ത കരനെല്‍ കൃഷിയാണ് വിളവെടുത്തത്. വിളവെടുപ്പ് ഉല്‍സവം കെ മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൃഷിഭവന്‍ മുഖേന വിതരണം ചെയ്ത വിത്താണ് കൃഷിയ്ക്ക് ഉപയോഗിച്ചത്. നെല്‍വയലുകള്‍ നിലവിലില്ലാത്ത കുടപ്പനക്കുന്ന് മേഖലയില്‍ ചെയ്ത കരനെല്‍കൃഷി നാട്ടുകാര്‍ക്ക് കൗതുകമായി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി.കെ. രാജന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ താജുന്നിസ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റണി റോസ്, വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണന്‍കുട്ടി, കാര്‍ഷികകര്‍മ്മസേന പ്രസിഡന്റ് സുബാഷ്, സെക്രട്ടറി വിജയകുമാരന്‍ നായര്‍, കൃഷി ഓഫീസര്‍ ജേക്കബ് ജോയ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജു ശര്‍മ്മ, കൃഷി അസിസ്റ്റന്റ് അനുപമ, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ പങ്കെടുത്തു.

0Shares