നെല്ലിക്കുന്ന്(കാസർകോട്): നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി മുഹമ്മദ് ഹനീഫ് തങ്ങള്‍ ഉപ്പാപ്പയുടെ പേരിൽ രണ്ട് വർഷത്തിൽ ഒരിക്കൽ കഴിച്ചുവരുന്ന ഉറൂസ് 2020 ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ടു വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് 11 രാത്രികളിലായി നടക്കുന്ന മതപ്രസംഗ പരമ്പരയിൽ പ്രശസ്തരായ പണ്ഡിതരും, പ്രഗല്‍ഭ വാഗ്മികളും സംബന്ധിക്കും. ഫെബ്രുവരി രണ്ടിനു രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കുമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംഘാടകർ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബി.എം കുഞ്ഞാമു ഹാജി, ട്രഷറര്‍ ടി.എ മഹ്മൂദ് ഹാജി, ജനറല്‍ ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, വൈസ് പ്രസിഡന്റ് എന്‍ എം സുബൈര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത്, ലത്തീഫ് കെല്‍, കെ ഇ നവാസ് എന്നിവര്‍ സംബന്ധിച്ചു.
