നിര്‍ഭയ കേസ്: പ്രതികളെ നാളെ തൂക്കിലേറ്റില്ല, മരണവാറന്റിന് സ്‌റ്റേ

  • Post category:news
  • Reading time:1 min read
You are currently viewing നിര്‍ഭയ കേസ്: പ്രതികളെ നാളെ തൂക്കിലേറ്റില്ല, മരണവാറന്റിന് സ്‌റ്റേ

നിര്‍ഭയ കേസ് വിധി വീണ്ടും നീട്ടി കോടതി. നാളെ പ്രതികളെ തൂക്കിലേറ്റാനിരിക്കെ മരണവാറന്റിന് ഡല്‍ഹി പാട്യാല കോടതി സ്‌റ്റേ പുറപ്പെടുവിച്ചു. തിഹാര്‍ ജയില്‍ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്‍റെയും വാദം കേട്ടശേഷം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ ഉത്തരവ് പറയുകയായിരുന്നു.

പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന വാദം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. നാളെ രാവിലെ ആറുമണിക്കായിരുന്നു തൂക്കിലേറ്റാനിരുന്നത്. തൂക്കുലേറ്റുന്ന ആരാച്ചാര്‍ ഡമ്മി പരീക്ഷണവും നടത്തി കഴിഞ്ഞു. ഇതിനിടെയാണ് കോടതിയുടെ പുതിയ ഉത്തരവ് വന്നത്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളില്‍ രണ്ടുപേര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

0Shares