കാസർകോട്: നാടിൻ്റെ തനത് സാംസ്കാരിക പാരമ്പര്യം ഉയർത്തി കുറ്റിക്കോലിൽ കൊളംബ സാംസ്കാരികോത്സവം ഒരുക്കുന്നു. ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുന്ന സാംസ്കാരികോത്സവം ഫെബ്രുവരി 2 ന് ശനിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ആരംഭിക്കും. സാംസ്കാരിക പ്രഭാഷണം, ആദരിക്കൽ സമ്മേളനം, അവയവദാന സമ്മതപത്രം കൈമാറൽ. വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അമ്പതോളം പ്രതിഭകളെയാണ് ആദരിക്കുന്നത്. ജൈവകൃഷിയിലൂടെ വിളയിച്ച കുത്തരി ചോറിൻ്റെ സദ്യയും വിളമ്പും. എ.ജി സുരേഷ് കുമാർ നഗറിൽ നടക്കുന്ന പരിപാടി കർഷകസംഘം ബേഡകം എരിയ പ്രസിഡണ്ട് എം.അനന്തൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തകൻ സുധീഷ് മിന്നി പ്രഭാഷണം നടത്തും. ട്രാൻസ്ജെൻഡർ ഇഷ കിഷോർ മുഖ്യാതിഥിയാകും. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് പി.ഗോപിനാഥൻ അധ്യക്ഷനാകും. ഡി.വൈ.എഫ്.ഐ സെക്രട്ടറി അമൽ കൃഷ്ണ സ്വാഗതം ചെയ്യും. ജ്വാല കരുവാക്കോടിൻ്റെ ഇ.വി ഹരിദാസ് രചനയും സംവിധാനവും നിർവഹിച്ച് ചന്ദ്രൻ കരുവാക്കോട് അവതരിപ്പിക്കുന്ന ഏകപാത്ര നാടകം ‘ബാവുൽ’ അരങ്ങേറും.