പയ്യന്നൂര്‍: നാടക കലാകാരനും ഗാനരചയിതാവുമായിരുന്ന കുണ്ടത്തില്‍ ജനാര്‍ദ്ദനന്‍(65) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. അന്നൂര്‍ സത്യന്‍ ആര്‍ട്‌സ് ക്ലബ്ബിന് സമീപത്തെ ലോട്ടറി തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനന്‍ നാടക ഗാനങ്ങള്‍ അടക്കം നിരവധി ഗാനങ്ങളുടെ രചയിതാവാണ്. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പത്രം വായന സ്ഥിരമായുള്ള ജനാര്‍ദ്ദനന്‍ സ്‌കൂള്‍ പഠനകാലത്ത് തന്നെ എഴുതി തുടങ്ങിയിരുന്നു. കഥകളും കവിതകളും പല പ്രസിദ്ധീകരങ്ങളിലും വെളിച്ചം കണ്ടിരുന്നു. വെളിച്ചം കാണതെ നിരവധി കഥകളും കൂട്ടത്തിലുണ്ടായിരുന്നു.

വേണ്ടത്ര പ്രോല്‍സാഹനം അന്ന് ലഭിക്കാത്തതിനാല്‍ കലാപരമായി ഉയരാനായില്ല. സത്യന്‍ ആര്‍ട്‌സ് ക്ലബിന്റെ സജീവ പ്രവര്‍ത്തകകൂടിയായ ജനാര്‍ദ്ദനന്‍ നാടകത്തില്‍ ഒരു വേഷം എന്തായാലും ഉണ്ടാകും. ജീവനോപാധിയെന്ന നിലയിലാണ് ലോട്ടറി വില്‍പന തുടങ്ങിയതെന്ന് അടുത്ത സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. സിനിമാ നടന്‍ സത്യന് ആദ്യമായി സ്മാരകമൊരുക്കിയതും ജനന്‍ അന്നൂര്‍ എന്ന ജനാര്‍ദ്ദനനായിരുന്നു.
സംസ്‌കാരം ബുധനാഴ്ച ഉച്ചയോടെ മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ നടന്നു. ഭാര്യ: ബാലാമണി. മക്കള്‍: വിനോദ്, വിദ്യ. മരുമക്കള്‍: വിനീത, സുരേഷ്. സഹോദരങ്ങള്‍: രവീന്ദ്രന്‍, കൗസല്യ, സാവിത്രി.