തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന സന്ദേശം ഇന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അസംബ്ലി ചേര്‍ത്ത് വായിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തിലായിരുന്നു സ്‌കൂളുകളില്‍ സന്ദേശ വായന നടത്തിയത്. സ്‌കൂളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളാണ് അസംബ്ലിയില്‍ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത്.

തുടര്‍ന്ന് നവകേരള സൃഷ്ടിക്കായി തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേരും സ്‌കൂള്‍ വിലാസവുമടക്കം മുഖ്യമന്ത്രിയെ എഴുതി അറിയിക്കുന്നതിനുള്ള അവസരവും എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ഒരുക്കികൊടുത്തു.