നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തി; രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തി; രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ മുതിര്‍ന്നതോടെയാണ് മോദി പരിഹസിച്ചത്.

‘ഞാന്‍ 30-40മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും.’- നരേന്ദ്രമോദി പറഞ്ഞു. ഇത് കേട്ട് ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

അതേസമയം, മോദിയുടെ പ്രസംഗം കാതിലില്ലാത്തതാണെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മോദിക്ക് ഒന്നും പറയാനില്ലെന്നും രാഹുല്‍ പ്രതികരിച്ചു. പാകിസ്താന്‍, നെഹ്റു തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. പലതും പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

0Shares