
നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു.കൃഷിയെ സ്നേഹിക്കുന്ന അനൂപിന്റെ വധുവും കർഷകയാണ്.രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ ആണ് അനൂപിന്റെ വധു.ബിടെക്ക് പൂർത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്.

‘അച്ഛന്റെ അടുത്ത സുഹൃത്ത് രാജമുഹമ്മദ് ആണ് ഇങ്ങനെയൊരു കുട്ടിയുണ്ടെന്ന് വിളിച്ചു പറയുന്നത്. കർഷകയാണെന്നു കേട്ടതും അവരെ കാണാൻ തീരുമാനിക്കുകയായിരുന്നു. പെണ്ണുകാണലും മറക്കാനാകാത്ത ഒന്നായിരുന്നു. സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടുതന്നാണ് ഞങ്ങളെ സ്വീകരിച്ചത്. പിന്നെ മറ്റൊന്നും ഞാൻ ആലോചിച്ചില്ല. ലക്ഷ്മിയാണ് എന്റെ ജീവിത സഖിയെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു.’–അനൂപ് ചന്ദ്രൻ പറഞ്ഞു.
