കൊച്ചി: നടിയെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ഇത് ആദ്യമല്ലെന്ന് തുറന്ന് പറഞ്ഞ് നടി പത്മപ്രിയ. മുമ്പൊരിക്കല്‍ വെറൊരു നടിക്കും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഒരു പ്രമുഖ സംവിധായകന്റെ അടുത്തെത്തിയ നടിയോട് സംവിധായകന്‍ പ്രശ്‌നം ഉണ്ടാക്കരുതെന്ന് നിര്‍ദേശിക്കുകയാണ് ഉണ്ടായത്. സംഭവം സിനിമയെ പ്രതികുലമായി ബാധിക്കരുത് എന്നു കരുതി സംവിധായകന്റെ നിര്‍ദേശം നടി അനുസരിക്കുകയായിരുന്നു.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടി ഓടിച്ചത് അതേ ഡ്രൈവര്‍ തന്നെയായിരുന്നു എന്നും പത്മപ്രിയ പറയുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്കു നല്ലൊരു ശതമാനം വരുമാനം നല്‍കുന്ന വ്യവസായമാണു സിനിമ. ഇങ്ങനെ ഉള്ള ഒരു മേഖലയില്‍ സ്ത്രീയ്ക്ക് ഇത്തരം ഒരു ദുരാനുഭവം ഉണ്ടായപ്പോള്‍ അവര്‍ക്കു സ്വന്തം സംഘടനയില്‍ നിന്ന് എന്തു പിന്തുണയാണ് ലഭിച്ചത് എന്നും പത്മപ്രിയ ചോദിക്കുന്നു.