നടന്‍ ദിലീപിന്റെ അമേരിക്കയിലെ സ്‌റ്റേജ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ മലയാളി സമൂഹത്തോട് ആഹ്വാനം; സാബു കട്ടപ്പന എന്ന ആള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ദിലീപിന്റെ അമേരിക്കയിലെ സ്‌റ്റേജ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ മലയാളി സമൂഹത്തോട് ആഹ്വാനം; സാബു കട്ടപ്പന എന്ന ആള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

കൊച്ചി: നടന്‍ ദിലീപിനെതിരെ അമേരിക്കന്‍ മലയാളികള്‍ രംഗത്ത്. അടുത്ത മാസം അമേരിക്കയില്‍ ദിലീപിന്റെ പരിപാടികള്‍ നടക്കാനിരിക്കെയാണ് അമേരിക്കയില്‍ നിന്നു തന്നെ ദിലീപിനെതിരെ ഇത്തരമൊരു ബഹിഷ്‌കരണ ആഹ്വാനമുണ്ടായത്. ഒരു പ്രമുഖ നടന്റെ ചെയ്തികള്‍ എന്ന വിശേഷണത്തോടെ തുടങ്ങുന്ന വീഡിയോ, പ്രമുഖ നടിയെ വിവാഹം കഴിക്കുകയും പിന്നീട് ബന്ധം വേര്‍പെടുത്തുകയും, അതിന് ശേഷം മറ്റൊരു പ്രശസ്ത നടിയെ വിവാഹം കഴിക്കുകയും തുടര്‍ന്ന് കേരളത്തിലെ ഒരു പ്രസിദ്ധ നടിയെ ആക്രമിക്കുന്നതിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത ആള്‍ എന്ന ആരോപണത്തോടെയാണ് ദിലീപിനെതിരെയുള്ള രൂക്ഷ വിമര്‍ശനം നീളുന്നത്.

 

വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. അമേരിക്കയിലെ മലയാളി സമൂഹം ഈ ഷോ ബഹിഷ്‌കരിക്കുകയാണ്, അതിനാല്‍ എല്ലാവരും സഹകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ഈ വീഡിയോയുടെ ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുക്കുന്നു. ഈ നടനെ നടനാക്കിയത് നമ്മുടെ പ്രേക്ഷകരാണ് എന്ന കാര്യം വിസ്മരിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം ഷോകള്‍ ബഹിഷ്‌കരിക്കുക വഴി പ്രേക്ഷകരില്‍ ഒരുമാറ്റം ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു. താന്‍ അമേരിക്കന്‍ മലയാളിയായ സാബു കട്ടപ്പനയാണെന്ന് അദ്ദേഹം മുഖവുരയില്‍ സ്വയം പരിചയപ്പെടുത്തുന്നു.

 

0Shares