കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. 76 കാരനായ ഫോര്‍ട്ടുകൊച്ചി സ്വദേശി സ്റ്റാന്‍ലി ജോസഫിനെയാണ് പോലീസ് പിടികൂടിയത്. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. ജോസഫ് മാനസിക രോഗിയാണെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. പലപ്പോഴും റെയില്‍വെ ഫ്‌ളാറ്റ്‌ഫോമില്‍ കണ്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തിയതായിരുന്നു നടന്‍.
പിന്നീട് സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കൈയില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്യുകയായിരുന്നു. യുവാവ് നടനുമായി നടത്തിയ സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ അവിടേക്ക് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്ന കണ്ണൂര്‍ റെയില്‍വേ എസ്.ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
നടന്‍ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി