ദേശീയ വനിതാകബഡി താരം ജീവനൊടുക്കാന്‍ കാരണം…? വിശദ അന്വേഷണം ഇനി ഡി.വൈ.എസ്.പി നടത്തും

  • Post category:local news
  • Reading time:1 min read
You are currently viewing ദേശീയ വനിതാകബഡി താരം ജീവനൊടുക്കാന്‍ കാരണം…? വിശദ അന്വേഷണം ഇനി ഡി.വൈ.എസ്.പി നടത്തും

കാസര്‍കോട്: ദേശീയ വനിതാ കബഡി താരം തൂങ്ങി മരിച്ച കേസിന്റെ അന്വേഷണം ഡി.വൈ.എസ്.പി ഏറ്റെടുത്തു. കടുത്ത മാനസിക പീഡനമാണ് താരത്തിന്റെ മരണത്തിനു ഇടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. കബഡി താരവും കായികാധ്യാപികയുമായിരുന്ന ബേഡകം, ചേരിപ്പാടിയിലെ പ്രീതി (26)യാണ് മരിച്ചത്. ഭീമനടി സ്വദേശിയായ രാഗേഷ് കൃഷ്ണന്റെ ഭാര്യയാണ്. ഈ മാസം 18 നാണ് സ്വന്തം വീട്ടിലെ ഗോവണിയുടെ കൈവരിയിലാണ് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഈസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു. പ്രീതി. കടുത്ത മാനസിക പീഡനം നേരിട്ടിരുന്ന പ്രീതി മാസങ്ങളായി ചേരിപ്പാടിയിലെ സ്വന്തം വീട്ടിലാണ് താമസം.അതിനു ശേഷവും ഭര്‍ത്താവിന്റെ മാനസിക പീഡനം തുടര്‍ന്നതായി ബേഡകം പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം കുടുംബ കലഹം നടന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കേസ് ഡി.വൈ.എസ്.പി ക്കു കൈമാറികൊണ്ട് ഉത്തരവായത്. അതേ സമയം പ്രീതിയുടെ മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പോലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

 

0Shares