ദുരന്തം വിതച്ച് വയനാട്ടില്‍ കനത്ത മഴ; വൈത്തിരിയില്‍ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു; കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ദുരന്തം വിതച്ച് വയനാട്ടില്‍ കനത്ത മഴ; വൈത്തിരിയില്‍ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു; കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു

വയനാട്: വയനാട് ദുരന്തം വിതച്ച് പെയ്യുന്ന കനത്ത മഴയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിനു മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, ട്രാവലര്‍ എന്നിവ തകര്‍ന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ആളാപയമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്നാം നിലയിലെ ഒരു എ.ടി.എം കൗണ്ടറുള്‍പെടെ നാല് കടകള്‍, ഒരു കംഫര്‍ട്ട് സ്റ്റേഷന്‍, മുകള്‍ ഭാഗത്ത് പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ എന്നിവയാണ് കെട്ടിടത്തിലുള്ളത്. ബസ്സ്റ്റാന്റില്‍ തത്കാലം വാഹനം നിരോധിച്ചിട്ടുണ്ട്. ഈ കെട്ടിടം തകര്‍ന്നു വീണതോടെ കെട്ടിടത്തിനു സമീപമുള്ള മദ്രസ കെട്ടിടവും നാലു വീടുകളും അംഗന്‍വാടിയും ഭീഷണിയിലാണ്. കാലവര്‍ഷ കെടുതിയെ തുടര്‍ന്ന് വയനാട് കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ്ഒഴുക്കില്‍പെട്ടത്. ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പടിഞ്ഞാറെത്തറ തരുവണ റോഡില്‍ ഇന്നും ഗതാഗത തടസ്സപ്പെട്ടു. പുതുശ്ശേരിക്കടവില്‍ റോഡില്‍ വെള്ളം കയറിയതാണ്ഗതാഗതം തടസ്സമാവാന്‍ കാരണം.  ബാണാസുര ഡാം ഷട്ടര്‍ വഴി തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിന് നേരിയ തോതില്‍ കുറവ് വരുത്തി. 190 സെന്റീ മീറ്ററില്‍ നിന്നും 160 സെന്റീ മീറ്ററാക്കിയാണ് കുറച്ചത്. ഇന്നലെ വയനാട്ടില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ ഇന്നും തുടരുകയാണ്. മന്ത്രി സുനില്‍ കുമാര്‍ ജില്ലയില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

0Shares