ദിലീപ് 3കെട്ടിയത് എനിക്ക് മാത്രമല്ല സിനിമയില്‍ പലര്‍ക്കും അറിയാം: ലിബർട്ടി ബഷീർ

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപ് 3കെട്ടിയത് എനിക്ക് മാത്രമല്ല സിനിമയില്‍ പലര്‍ക്കും അറിയാം: ലിബർട്ടി ബഷീർ


കൊച്ചി: മഞ്ജു ദിലീപിന്റെ ആദ്യഭാര്യ അല്ല എന്നും ദിലീപ് അതിന് മുൻപ് ബന്ധുവായ യുവതിയെ രജിസ്റ്റർ ചെയ്തിരുന്നു എന്ന വിവരം കഴിഞ്ഞ ദിവസം പോലീസ്ആണ് പുറത്തുവിട്ടത്. ഇക്കാര്യം താനാണ് പോലീസിനോട് പറഞ്ഞത് എന്നരീതിയിലുള്ള വാർത്തകൾ നടൻ അബി തള്ളിക്കളയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാദത്തിലേക്ക് സ്വയം കടന്നു വന്നിരിക്കുകയാണ് നിർമ്മാതാവും തിയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. ദിലീപ് മുൻപ് വിവാഹിതൻ ആയിരുന്നത് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

ഇക്കാര്യം തനിക്ക് മാത്രമല്ല സിനിമയിൽ പലർക്കും അറിയാമെന്നും ലിബർട്ടി ബഷീർ പറയുന്നു. വിവാഹക്കാര്യം പറഞ്ഞ് ദിലീപ് തന്നെ കളിയാക്കിയപ്പോഴും ഇക്കാര്യം പറയാതിരുന്നത് മര്യാദ കൊണ്ടാണെന്നും വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ട എന്നുള്ളത് കൊണ്ടാണ് ഇക്കാര്യം നേരത്തെ പറയാതിരുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

0Shares