ദിലീപിന്റെ റസ്റ്റോറന്റ് ‘ദേ പുട്ട്’ തകര്‍ത്ത കേസ്: ഡി വൈ എഫ് ഐ നേതാവ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന്റെ റസ്റ്റോറന്റ് ‘ദേ പുട്ട്’ തകര്‍ത്ത കേസ്: ഡി വൈ എഫ് ഐ നേതാവ് അറസ്റ്റില്‍


കോഴിക്കോട്: നടന്‍ ദിലീപിന്റെ ദേ പുട്ട് കട തകര്‍ത്ത കേസില്‍ ഡി വൈ എഫ് ഐ നേതാവിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു. ഡി. വൈ. എഫ്. ഐ കോഴിക്കോട് സിറ്റി മേഖലാ ജോയിന്റ് സെക്രട്ടറി നൊച്ചിക്കാട് കരുണത്തില്‍ സനൂപ് (30 ) ആണ് അറസ്റ്റില്‍ ആയത്. സംഭവത്തില്‍ അഞ്ചു ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് പരാതി. കടയുടെ മാനേജര്‍ ഷൈനോജിന്റെ പരാതിയിലാണ് അറസ്റ്റ്.

കടയില്‍ സ്ഥാപിച്ച സി സി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രകാരം 25 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഉള്ള മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ സിറ്റി പോലീസ് ചീഫ് ഉത്തരവിടുകയും ചെയ്തു. ജൂലൈ 10 നു രാത്രി 11 15 നായിരുന്നു സംഭവം. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായെന്ന വാര്‍ത്തകള്‍ കണ്ടതോടെ സനൂപിന്റെ നേതൃത്വത്തില്‍ ഒരു സംഘം കട ആക്രമിക്കുകയായിരുന്നു എന്നാണു കേസ്.

0Shares