
നെല്ലിക്കുന്ന്(കാസർകോട്): നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജമാ അത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഹുനഫാ ഹിഫ്ള് കോളേജിലെ പ്രഥമ ബാച്ചിൽ നിന്ന് ഖുർ ആൻ ഹിഫ്ള് പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥി ശൈബാൻ അബ്ദുള്ള യെയും, പ്രാപ്തനാക്കിയ ഉസ്താദ് ശറഫുദ്ധീൻ മഹ്‌ളരിയേയും, ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് കമ്മിറ്റി ഭാരവാഹികളെയും, തെരുവത്ത് നജാത്ത് ഹിഫ്ള് കോളേജ് പ്രിൻസിപാൾ ഹാഫിള് ശാക്കിർ ഉസ്താദിനെയും ദാറുൽ അമാൻ നെല്ലിക്കുന്ന് അനുമോദിച്ചു.

ദാറുൽ അമാൻ ഓഫീസ് പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹാമി ബീഗം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ എൻ.എ സ്വാഗതം പറഞ്ഞു. സംയുക്ത ജമാ അത്ത് പ്രസിഡന്റും ദാറുൽ അമാൻ ഉപദേശക സമിതി ചെയർമാനുമായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുൽ റഹ്‌മാൻ മദനി പ്രാർത്ഥന നിർവഹിച്ചു. ദാറുൽ അമാൻ ജോയിന്റ് സെക്രട്ടറി റൗഫ് എക്സ്പ്രസ്സ് നന്ദി പറഞ്ഞു. ചടങ്ങിൽ നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു ഹാജി തൈവളപ്പ്, ട്രെഷറർ മഹമൂദ് ടി. എ, ദാറുൽ അമാൻ ഉപദേശക സമിതി മെമ്പർമാരായ അബ്ബാസ് ബീഗം, ഹനീഫ് നെല്ലിക്കുന്ന്, ഹമീദ് എൻ. എ, അൻവാറുൽ ഉലൂം എ.യു.പി സ്കൂൾ കമ്മിറ്റി പ്രസിഡന്റ് സുബൈർ എൻ എം, ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് ഭാരവാഹികളായ അബ്ദുൽ റഹ്‌മാൻ കൊച്ചി, പൂരണം മുഹമ്മദലി, എൻ. കെ മുഹമ്മദ് പൂന, ബഷീർ സി. എം, മുസമ്മിൽ കിംഗ്, നൂർ മസ്ജിദ് ഇമാം ഇസ്മായിൽ ദാരിമി, ഷുഹൈബ് എൻ കെ, അഷ്‌റഫ് എൻ എ, ഇബ്രാഹിം ബെൻസർ, ഇസ്മായിൽ മാപ്പിള, മുഹമ്മദലി എൻ എ, ഹാഫിള് അനസ് മാലിക്, കമറുദ്ദീൻ തായൽ, എൻ ഇ അബ്ദുൽ റഹ്‌മാൻ, ആർ പി റഹീം, കമ്പിൽ മുഹമ്മദ്, ഇഖ്‌ബാൽ ഖാളി, ഷാഫി കോട്ട്, ആദിൽ, അനസ്, മൊയ്‌ദീൻ ആദിൽ, അബ്ദുള്ള, അബ്‍ദുൽ റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
