ദയവു ചെയ്ത് എന്നെ അറസ്റ്റുചെയ്യൂ…, സുന്ദരിയായ പോലിസ് ഉദ്യോഗസ്ഥയോട് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭ്യര്‍ഥന; സത്യാവസ്ഥയുമായി യുവതിയെത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ദയവു ചെയ്ത് എന്നെ അറസ്റ്റുചെയ്യൂ…, സുന്ദരിയായ പോലിസ് ഉദ്യോഗസ്ഥയോട് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭ്യര്‍ഥന; സത്യാവസ്ഥയുമായി യുവതിയെത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി

മുംബൈ: കുറച്ച് ദിവസങ്ങളായി പഞ്ചാബ് പൊലീസിലെ എസ്.എച്ച്.ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദ് മോസ്റ്റ് ബ്യൂട്ടിഫുള്‍ കോപ്പ് എന്ന വിശേഷണത്തോടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയിരിക്കുകയായിരുന്നു ഒരു പെണ്‍കുട്ടി. ഇത്ര സുന്ദരിയായ പൊലീസ് ഓഫീസര്‍ അറസ്റ്റ് ചെയ്യുന്നത് അഭിമാനം ആണെന്നും എന്നെ ഒന്ന് അറസ്റ്റ് ചെയ്യു എന്നും, ഇത്രയും സുന്ദരിയായ ഉദ്യോഗസ്ഥ പൊലീസില്‍ ഉണ്ടാകുമ്പോള്‍ അറസ്റ്റിനായി ആളുകള്‍ അങ്ങോട്ടുവരും എന്ന തരത്തിലായിരുന്നു പല കമന്റുകളും ചിത്രത്തിന് വന്നിരുന്നു.സ്മിതാ സബര്‍വാള്‍ ഐ.എ.എസ് എന്ന പേരിലാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇതിന്റെ സത്യാവസ്ഥ എന്താണെന്നാല്‍ തെലങ്കാന കേന്ദ്രീകരിച്ച്, പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിലുള്ള പെണ്‍കുട്ടി പോലീസുകാരിയെ അല്ല എന്നുള്ളതാണ്. ഒടുവില്‍ സാക്ഷാല്‍ എസ്.എച്ച്.ഒ ഹര്‍ലീന്‍ മാന്‍ തന്നെ ഇതിനെല്ലാമായി രംഗത്തെത്തി. പ്രിയപ്പെട്ടവരേ ഹര്‍ലീം മാന്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ്. പലരും തെറ്റിദ്ധരിച്ചാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ഞാന്‍ യഥാര്‍ത്ഥ പൊലീസല്ലെന്നും ഇകാനത്ത് അറോറ പറയുന്നു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് എനിക്ക് മെസ്സേജുകള്‍ അയക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറാണെന്ന തരത്തിലുള്ള രസകരമായ മെസ്സേജുകളാണ് പലതും. സിനിമ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇതെന്നും തെറ്റിദ്ധരിക്കപ്പെടരുതെന്നും പറഞ്ഞ് കൊണ്ട് ബോളിവുഡ് നായികയായ ഇകാനത്ത് അറോറ രംഗത്ത് വന്നത്. ജഗ്ഗാ ജിന്‍ഡേയെന്ന പഞ്ചാബി ചിത്രത്തില്‍ അഭിനയിക്കാനെത്തിയ അറോറ എത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് വൈറലായത്. താന്‍ പൊലീസ് അല്ല എന്ന് പറഞ്ഞ് മടുത്തിരിക്കുകയാണ് താരം.

0Shares