ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് എക്സിബിഷന്‍ മംഗലാപുരത്ത്; പ്രധാന ആകർഷണം ഒന്നര കോടി വിലവരുന്ന സ്വർണ്ണ ജാക്കറ്റ്

  • Post category:news
  • Reading time:1 min read
You are currently viewing ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് എക്സിബിഷന്‍ മംഗലാപുരത്ത്; പ്രധാന ആകർഷണം ഒന്നര കോടി വിലവരുന്ന സ്വർണ്ണ ജാക്കറ്റ്

മംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് എക്സിബിഷനായ ‘ വിശ്വവജ്ര’ സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡിന്റെ മംഗളൂരു ഷോറൂമില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പ്രദര്‍ശനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജൂവല്‍ കളക്ഷനുകള്‍ കാണാനും വാങ്ങാനുമുള്ള സൗകര്യമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള ഐ.ജി.ഐ സര്‍ട്ടിഫൈഡ് ഡയമണ്ട് മുതല്‍, ഫ്രാന്‍സ്, ബെല്‍ജിയം, സിംഗപ്പൂര്‍, തുര്‍ക്കി, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളക്ഷനുകളും ഡയമണ്ട് ഗ്രേഡിംഗ് മെഷീന്‍ എന്നിവയും പ്രദര്‍ശനത്തിലെ സവിശേഷതകള്‍ ആണ്. ഓരോ കാരറ്റിലും 8000 രൂപ എക്സിബിഷന്‍ ഡിസ്കൌണ്ട് ആയി അനൌന്‍സ് ചെയ്തിട്ടുണ്ട്. ഒന്നര കോടി വിലവരുന്ന സ്വർണ്ണ ജാക്കറ്റാണ് പ്രദര്‍ശനത്തിന് എത്തുന്ന സന്ദര്‍ശകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരാകര്‍ഷണം. ഈ ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത് 5 കിലോ 916 സ്വര്‍ണ്ണം ഉപയോഗിച്ചാണ്. എക്സിബിഷൻ വീക്ഷിക്കുന്നതിനും നിലവിലെ ആനുകൂല്യം ഉപയോഗപ്പെടുത്തി സ്വർണവും ഡയമണ്ട് വാങ്ങുന്നതിനുമായി നിരവധി പേരാണ് എത്തുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച കളക്ഷനുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു പ്രദര്‍ശനം നടത്താന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് സുല്‍ത്താന്‍ ഗോള്‍ഡ്‌ ആന്‍ഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എം അബ്ദുള്‍ റഹൂഫും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.എം അബ്ദുള്‍ റഹീമും പറയുന്നു.

ഡിസംബര്‍ 22 ന് വൈകുന്നേരം 4.30ന് യെനോപായ ഗ്രൂപ്പ് ചെയര്‍മാനായ കുഞ്ഞബ്ദുള്ള കുഞ്ഞിയാണ്‌ ‘വിശ്വവജ്ര’ എക്സിബിഷന്‍ ഉത്ഘാടനം ചെയ്തത്. പുതുവര്‍ഷ പിറവിക്ക് ശേഷം ജനുവരി 5നാണ് പ്രദര്‍ശനം അവസാനിക്കുക.

0Shares