തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താന് വേണ്ടി പ്രവർത്തിച്ചു; കാസർകോട് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേരെ സി.പി.എം പുറത്താക്കി

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താന് വേണ്ടി പ്രവർത്തിച്ചു; കാസർകോട് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേരെ സി.പി.എം പുറത്താക്കി

കാസർകോട്: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നാരോപിച്ച് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേരെ സി.പി.എം പുറത്താക്കി. കാസർകോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്.

തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനായി ഇരുവരും പ്രവർത്തിച്ചുവെന്ന് കാണിച്ചാണ് നടപടി. എന്നാൽ ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് പാർട്ടിയിൽ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന് ജംഷാദും ശിഹാബും ആരോപിക്കുന്നു.

0Shares