തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം കേള്‍ക്കുന്നത് ഇവിടെ വെച്ച്; വയനാട്ടുകാരോട് രാഹുല്‍ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം കേള്‍ക്കുന്നത് ഇവിടെ വെച്ച്; വയനാട്ടുകാരോട് രാഹുല്‍ ഗാന്ധി

വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം കേള്‍ക്കുന്നത് വയനാട്ടില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുന്‍പായി പ്രവര്‍ത്തകര്‍ ഒന്നടങ്കം ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം മുഴക്കിയപ്പോഴായിരുന്നു രാഹുലിന്‍റെ പ്രതികരണം.

‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ മുദ്രാവാക്യം കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. ഈ വയനാട്ടില്‍ വെച്ചാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോദി രാജ്യത്തെ വിഭജിക്കാന്‍ വിഷം ചീറ്റുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

ദേശീയതലത്തില്‍ നമ്മള്‍ പോരാടുന്നത് വിഷത്തിനെതിരെയാണ്. മിസ്റ്റര്‍ നരേന്ദ്രമോഡി വിഷം ഉപയോഗിക്കുന്നു. ഞാന്‍ കരുത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. മോദി രാജ്യത്തെ വിഭജിക്കാനായി വിഷം ഉപയോഗിക്കുകയാണ്. അദ്ദേഹം രാജ്യത്തെ വിഭജിക്കാന്‍ രോഷം ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അദ്ദേഹം കള്ളം പറയുന്നു, രാഹുല്‍ഗാന്ധി പറഞ്ഞു.

0Shares