തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച നാലുപേരിൽ രണ്ടു പേര്‍ മരിച്ചു; ആത്മഹത്യക്ക് ശ്രമിച്ചത് ഒരു കുടുംബത്തിലെ നാലുപേർ, സംഭവം കോട്ടയം വൈക്കത്ത്

  • Post category:news
  • Reading time:1 min read
You are currently viewing തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച നാലുപേരിൽ രണ്ടു പേര്‍ മരിച്ചു; ആത്മഹത്യക്ക് ശ്രമിച്ചത് ഒരു കുടുംബത്തിലെ നാലുപേർ, സംഭവം കോട്ടയം വൈക്കത്ത്

കോട്ടയം: വൈക്കത്ത് പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന ഒരു കുടുംബത്തിലെ നാലുപേരിൽ രണ്ടു പേര്‍ മരിച്ചു. സുരേഷിന്റെ ഭാര്യ സോജ(38),മൂത്തമകന്‍ സൂരജ്(14) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സുരേഷും ഇളയമകന്‍ ശ്രീഹരിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്. സുരേഷിന്റെ വീട്ടില്‍ കൂട്ട നിലവിളി കേട്ട് നോക്കിയ നാട്ടുകാർക്ക് വീട്ടിൽനിന്നും തീയും പുകയും ഉയരുന്നതും ജനാലകള്‍ പൊട്ടിച്ചിതറുന്നതുമാണ് ആദ്യം കണ്ടത്. ഓടിയെത്തിയ അയല്‍ക്കാര്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്ന് പൊള്ളലേറ്റ് നാലുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തീ കൊളുത്തിയതാകാം എന്നാണ് കരുതുന്നത്. വീടിന് സമീപത്ത് നിന്ന് മണ്ണെണ്ണയുടെ കാന്‍ പൊലീസ് കണ്ടെടുത്തു. വീടിനടുത്ത് ചായക്കടയും തട്ടുകടയും നടത്തിയിരുന്ന സുരേഷ് കടുത്ത സാമ്ബത്തിക ബാധ്യതയിലായിരുന്നു. പലരില്‍ നിന്നായി പണം പലിശയ്ക്ക് കടമെടുത്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.

0Shares