തിയേറ്ററുകള്‍ കീഴടക്കി ‘ഉയരെ’ പാർവതിയുടെ അഭിനയത്തിന് ഇത്തവണയും ഫുൾ മാര്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing തിയേറ്ററുകള്‍ കീഴടക്കി ‘ഉയരെ’ പാർവതിയുടെ അഭിനയത്തിന് ഇത്തവണയും ഫുൾ മാര്‍ക്ക്

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ഉയരെ. ഇന്നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. പാർവതിയുടെ അഭിനയത്തിന് ഇത്തവണയും ഫുൾ മാർക്കാണ് ആരാധകർ നൽകിയിരിക്കുന്നത്.

മലയാള സിനിമയുടെ അഭിമാന നടിയാണ് പാർവതി എന്നാണ് ആരാധകർ പറയുന്നത്. അത്രക്ക് മികച്ച അഭിനയമാണ് അവർ ഓരോ സിനിമയിലും കാഴ്ച വയ്ക്കുന്നത്. അതിജീവനത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ടൊവീനോ, ആസിഫലി, പാര്‍വതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു എങ്കിലും അതിനും അപ്പുറമാണ് ഉയരെയെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു സ്വപ്നത്തിന്‍റെ, വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ, ഉപാധികളില്ലാത്ത പ്രണയത്തിന്‍റെ, സ്വയം കണ്ടെത്തലിന്‍റെയെല്ലാം മനോഹരമായ ആവിഷ്കാരമെന്ന് കണ്ടവര്‍ പറയുന്നു. മികച്ച തിരക്കഥയും അഭിനയിക്കുന്നവരുടെ മികച്ച പ്രകടനവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഉയരെ.

നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാര്‍വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രനിലൂടെയാണ് ഉയരെ പറന്നുയരുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരച്ഛനും മകളും തമ്മിലുള്ള ശക്തമായ ബന്ധവും ഉയരെയില്‍ കാണാം.
സഞ്ജയ് ബോബിയുടെ കഥയും മനുവിന്‍റെവും ചിത്രത്തെ മികവുറ്റതാക്കി. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍.

റിലീസിന് മുന്‍പ് പുറത്തുവന്ന ‘നീ മുകിലോ’ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ തുടക്കം മുതല്‍ അവസാനം വരെ മികച്ച ആസ്വാദനമാണ് ഉയരെ സമ്മാനിക്കുന്നത്.

0Shares