
താരസുന്ദരി നമിത വിവാഹിതയായി. ആഘോഷങ്ങള്‍ ഒന്നുമില്ലാതെ തിരുപ്പതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ സുഹൃത്ത് വീരേന്ദ്ര ചൗധരിയാണ് നമിതയെ താലികെട്ടിയത്. തന്റെ വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസം താരം തന്നെയാണ് ആരാധകരുമായി പങ്കുവയ്ച്ചത്. സുഹൃത്ത് റെയ്‌സയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നമിത വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

നേരത്തെ, തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നമിതയും ശരത് ബാബുവും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.തമിഴ്, തെലുങ്ക്, മലയാളം സിനിമ മേഖലയിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നമിതയ്ക്ക് വലിയൊരു ആരാധക സമൂഹം കൂടെ ഉണ്ട്. പുലിമുരകനിലൂടെ വീണ്ടും മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാംവരവ് നടത്തി. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്.
