താടിയും പ്രസ് ചെയ്ത് മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങാണോ പ്രസ് കോണ്‍ഫറന്‍സ് ; മോഡിയെ ട്രോളി വി.ടി ബല്‍റാം

  • Post category:news
  • Reading time:1 min read
You are currently viewing താടിയും പ്രസ് ചെയ്ത് മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങാണോ പ്രസ് കോണ്‍ഫറന്‍സ് ; മോഡിയെ ട്രോളി വി.ടി  ബല്‍റാം

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്ര മോഡി മാധ്യമങ്ങളെ അഭിമുഖീകരിച്ചതിനെ പരിഹസിച്ച് വി.ടി ബല്‍റാം രംഗത്ത്. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/vtbalram/posts/10156631910784139

വാര്‍ത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോഡിയുടെ മൗനത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ‘ അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു.

അടുത്ത തവണ മിസ്റ്റര്‍ ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ‘ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

0Shares