
തലശേരി: കതിരൂര്‍ കാപ്പുമ്മല്‍ പാനുണ്ടയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തിലുണ്ടായ ബോംബേറില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ബോംബേറില്‍ പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. സംഭവസ്ഥലത്തുനിന്നും പൊട്ടാത്ത ഒരു ബോംബും രണ്ട് ബൈക്കുകളും കണ്ടെടുത്തു എന്നാണ് വിവരം.

ഓഫീസിനു സമീപം ഇരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ അഞ്ച് ബൈക്കുകളിലെത്തിയ ബി.ജെ.പി-ആര്‍.എസ്.എസ് സംഘം ബോംബെറിയുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
