തലകുനിച്ച് രാജ്യം; ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇര മൂന്നുവയസുകാരി; ബിഹാറില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി

  • Post category:news
  • Reading time:1 min read
You are currently viewing തലകുനിച്ച് രാജ്യം; ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇര മൂന്നുവയസുകാരി; ബിഹാറില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വീണ്ടും പീഡനം. പീഡനത്തിന് ശേഷം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജ്യത്തെ നടുക്കി വീണ്ടും പീഡന റിപ്പോര്‍ട്ട്. മൂന്ന് വയസുകാരിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

അതേസമയം, ബീഹാറിലും സമാന സംഭവം ഉണ്ടായി. അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ടെംപോ ഡ്രൈവറായ ഒരാളെ പോലീസ് പിടികൂടി. ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

0Shares