തമിഴ്‌നാടിനെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി; കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്‌നാടിനെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി; കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൌണ്ടില്‍. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തമിഴ്നാടിനെ തകര്‍ത്താണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്‍റെ ഫൈനല്‍ റൗണ്ടില്‍ കടന്നത്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം പകുതിയില്‍ തന്നെ മൂന്നുഗോളുകള്‍ക്ക് മുന്നിലായിരുന്നു കേരളം. ഇരുപത്തിനാലാം മിനിറ്റില്‍ വിഷ്ണുവാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.

33ആം മിനിറ്റില്‍ ജിതിന്‍ കേരളത്തിനായി ലീഡുയര്‍ത്തി. 42ആം മിനിറ്റില്‍ ജിതിന്‍റെ വക പിന്നെയും വന്നു കേരളത്തിനായി ഗോള്‍. രണ്ടാം പകുതിയിലെ രണ്ടു ഗോളും ഇന്‍ജുറി ടൈമിന്‍റെ നാലാം മിനുട്ടില്‍ എമില്‍ കൂടി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ പട്ടിക പൂര്‍ത്തിയായി. ആന്ധ്രയോട് നേടിയ ആധികാരിക വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള ടീം കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആന്ധ്രയോടുള്ള ജയം.

0Shares