തനിക്കെതിരേയുള്ള പോലിസ് കേസുകള്‍ പിന്‍വലിക്കണം; സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തിന് മുകളില്‍ കയറി കണ്ണൂരുകാരിയുടെ ആത്മഹത്യാഭീഷണി

  • Post category:news
  • Reading time:1 min read
You are currently viewing തനിക്കെതിരേയുള്ള പോലിസ് കേസുകള്‍ പിന്‍വലിക്കണം; സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തിന് മുകളില്‍ കയറി കണ്ണൂരുകാരിയുടെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാഭീഷണി.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും ബലം പ്രയോഗിച്ചാണ് യുവതിയെ താഴെയിറക്കിയത്. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ജനങ്ങള്‍ക്കിടിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. കണ്ണൂരില്‍ തന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഭീഷണി മുഴക്കുകയായിരുന്നു. ജീവനക്കാരുടെ വിവരത്തെ തുടര്‍ന്ന് പൊലീസെത്തി ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. താഴെയിറക്കിയതോടെ തടിച്ചുകൂടിയ ജനങ്ങള്‍ യുവതിക്കെതിരേ കൂവിവിളിച്ചു. 2014ല്‍ പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് കേസെന്ന് യുവതി പറഞ്ഞു.

0Shares